
ഹോങ്കോങ്ങില്‍ നിന്ന് സൂറിച്ചിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്ക് ശേഷം, എഞ്ചിനില്‍ ഒരു പ്രശ്നം നേരിട്ടത്.12 മണിക്കൂര്‍ യാത്രയ്ക്കായി വടക്കോട്ട് തിരിയുന്നതിനുപകരം, എ350/1000 വിമാനം ദക്ഷിണ ചൈനാ കടലിന് മുകളിലൂടെ രണ്ട് വിശാലമായ സര്‍ക്കിളുകള്‍ നടത്തി, സമുദ്രത്തിലേക്ക് ഇന്ധനം ഒഴുക്കി, ടേക്ക് ഓഫ് ചെയ്ത് 75 മിനിറ്റിനുശേഷം സുരക്ഷിതമായി ഹോങ്കോങ്ങില്‍ തിരിച്ചിറക്കുകയായിരുന്നു.
മുന്‍കരുതലെന്ന നിലയില്‍ 48 എയര്‍ബസ് എ 350 വിമാനങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹോങ്കോംഗ് കാരിയര്‍ അറിയിച്ചു.ലോകമെമ്പാടും 88 അ 350/1000 വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Comments: